മോദിയെ ട്രോളി പ്രിയങ്ക; താരതമ്യം അമിതാഭ് ബച്ചനുമായി; മോദി മികച്ച നടന്‍

Jaihind Webdesk
Friday, May 17, 2019

മോദി മികച്ച നടനാണെന്നും ലോകത്തെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്രയും നന്നായി അഭിനയിക്കാൻ അമിതാഭ് ബച്ചന് പോലും കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. മിര്‍സാപൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

പ്രിയങ്ക മിര്‍സാപൂരില്‍ നടത്തിയ റോഡ്ഷോ വന്‍ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലളിതേഷ് പതി ത്രിപാഠിയും റോഡ്ഷോയില്‍ പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണത്തിനുള്ള അവസാന ദിവസമായ ഇന്ന് പ്രിയങ്ക എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി.

teevandi enkile ennodu para