ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുക. 2023 ജനുവരി 26 ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 26 ന് സമാപിക്കും. രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേ ദിവസം തന്നെ പ്രിയങ്കയുടെ യാത്ര ആരംഭിക്കുമെന്നും കെസി വേണു ഗോപാൽ പറഞ്ഞു.
ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗമായിരുന്നു ഇത്.
രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്. ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.