കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കണം ; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പ്രിയങ്ക ഗാന്ധിയുടെ കത്ത്

Jaihind Webdesk
Tuesday, April 13, 2021

 

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനും കത്ത് നൽകി.

നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും  സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കണമെന്നും കത്തില്‍ പറയുന്നു. കൊവിഡ് -19 കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോർഡ് പരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റിവച്ചതായും  പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.