അസമിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല : പ്രിയങ്ക ഗാന്ധി ; തെരഞ്ഞെടുപ്പ് റാലിയിൽ വൻ ജനപങ്കാളിത്തം

Jaihind News Bureau
Tuesday, March 2, 2021

ന്യൂഡല്‍ഹി : അസമിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി അസം ജനതയുടെ നിലനിൽപ്പിനെ ആക്രമിക്കുന്നു. വാഗ്ദാനങ്ങൾ നിറവേറ്റാത്ത ബിജെപി സർക്കാരിനെ തിരിച്ചറിയണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അസമിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അസമിലെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ബിജെപിക്ക് എതിരെ ശക്തമായ വിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉയർത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ അക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നിശ്ശബ്ദനാണ്. ഇന്ധന വില വർധിപ്പിച്ചു സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അസമിൽ തേയില തൊഴിലികൾക്ക് ഒപ്പം സമയം ചെലവഴിച്ച പ്രിയങ്ക ഗാന്ധി അവർക്കൊപ്പം തേയില നുള്ളുകയും ചെയ്തു.