സംസ്ഥാനത്ത് സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; നാളെ രാത്രി 8 മുതല്‍ മറ്റന്നാള്‍ രാവിലെ 6 വരെ

Jaihind Webdesk
Saturday, December 30, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പെട്രോൾ പമ്പുകള്‍ നാളെ അടച്ചിടും.  നാളെ രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ തുറക്കില്ല. പമ്പുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരം പ്രഖ്യാപിച്ചത്. പമ്പുകളിൽ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം സമരത്തിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് 24 മണിക്കൂറും പ്രവർത്തിക്കും. ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നീ 14 ഔട്ട്‌ലെറ്റുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുക.