തളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് അടിച്ചു തകർത്തു; പോലീസിൽ പരാതി

Jaihind Webdesk
Wednesday, January 19, 2022

കണ്ണുർ : തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. കാക്കാത്തോട് ബസ്സ്റ്റാൻഡിൽ നിർത്തിയിട്ട തളിപ്പറമ്പ് – മണക്കടവ് റൂട്ടിലോടുന്ന ദേവി എന്ന സ്വകാര്യ ബസാണ് തകർത്തത്. ബസിന്‍റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകൾ തകർക്കുകയും ടയറുകളുടെ കാറ്റ് കുത്തിവിടുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് ബസിന്‍റെ ഗ്ലാസ് തകർത്തത് ആദ്യം കണ്ടത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് ജീവനക്കാർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.