കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തടവുചാടി; കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

Jaihind News Bureau
Friday, April 3, 2020

കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രതി തടവുചാടി. ഉത്തർപ്രദേശ് ആമിർപുർ സ്വദേശിയായ അജയ് ബാബുവാണ് തടവ് ചാടിയത്. കാസർകോഡ് ബാങ്ക് മോഷണ കേസിലെ പ്രതിയായ ഇയാൾ കൊവിഡ് ഐസൊലേഷൻ വാർഡിന്‍റെ വെന്‍റിലേറ്റർ നീക്കി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.