‘പ്രധാനമന്ത്രി വിഡ്ഡികളുടെ സ്വർഗത്തില്‍; ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്’: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, March 26, 2023

 

ആലപ്പുഴ: സത്യം തുറന്നുപറയുന്ന രാഹുൽ ഗാന്ധിയെ ജയിലിലടച്ച് സുഖമായി ഭരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നുണ്ടെങ്കിൽ അദ്ദേഹം വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സർക്കാരിന്‍റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ കോൺഗ്രസ് പ്രവർത്തകരുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളത്താണ് സത്യഗ്രഹം നടക്കുന്നത്.