സോണിയ ഗാന്ധി പ്രസിഡന്‍റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, August 11, 2019

Sonia-Gandhi-1

സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തതില്‍ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്‍ഗ്രസിന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുടെ പേരുവന്നതോടെ പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്റു കുടുംബത്തിന്‍റെ ത്യാഗത്തിന് വലിയ വിലയുണ്ട്. സോണിയ ഗാന്ധി പ്രസിഡന്‍റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ചെന്നിത്തല.

teevandi enkile ennodu para