രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തില്‍; സ്വീകരിച്ച് പ്രതിപക്ഷ നേതാക്കള്‍

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യശ്വന്ത് സിൻഹയെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ എത്തി സ്വീകരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഇടി മുഹമ്മദ് ബഷീർ എംപി, എംഎല്‍എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, അന്‍വര്‍ സാദത്ത് എന്നിവർ ചേർന്നാണ് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്. ഭരണകക്ഷി നേതാക്കൾ ആരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു.