പുതിയ അടവുമായി പി.പി.ദിവ്യ ;നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറെന്ന് മൂന്‍കൂര്‍ ജാമ്യഹര്‍ജി

Friday, October 18, 2024

കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.