‘പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണം, സിപിഎം സംരക്ഷിച്ചാലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല’; മാർട്ടിൻ ജോർജ് 

Jaihind Webdesk
Thursday, October 17, 2024

 

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. സിപിഎം ജില്ലാ നേതൃത്വം എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ദിവ്യയ്ക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മാർട്ടിൻ ജോർജ്  കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

നവീൻ ബാബുവിനെതിരെ ഇല്ലാത്ത പരാതി കൊടുക്കാൻ പി.പി ദിവ്യ ശ്രമിച്ചു. അതാണ് രണ്ട് ദിവസത്തിനകം തെളിവ് പുറത്ത് വിടുമെന്ന് പി.പി ദിവ്യ പറഞ്ഞത്. പി.പി ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം തയ്യാറാവണം. ദിവ്യ പ്രസിഡന്‍റ് സ്ഥാനം മാത്രം രാജി വെച്ചാൽ പോര, ജില്ല പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെക്കണം. കൈക്കൂലി കൊടുത്തുവെന്ന് പറയുന്ന പി.പി ദിവ്യയുടെ ബെനാമി ടി.വി പ്രശാന്തന് എതിരെയും കേസ്സെടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.