മഹാരാഷ്ട്രയിൽ അധികാര അനിശ്ചിതത്വം തുടരുന്നു

Jaihind News Bureau
Friday, November 8, 2019

മഹാരാഷ്ട്രയിൽ അധികാര അനിശ്ചിതത്വം തുടരുന്നു. കാവൽ സർക്കാറിൻറെ കാലാവധി നാളെ അവസാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് ശിവസേന. എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി കണ്ട് പാർട്ടിയുടെ പുതിയ എം.എൽ.എമാരെ ശിവസേന മുംബെയിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നു. വരുംമണിക്കൂറുകളിൽ സഖ്യചർച്ചകൾ പൂർത്തിയായില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്.

ദേവേന്ദ്ര ഫട്നാവിസിൻറെ നേതൃത്വത്തിലുള്ള അംഗങ്ങൾ ഗവർണറെ കണ്ടിരുന്നു. സാഹചര്യങ്ങൾ വിലയിരുത്താനായി ശിവസേനയുടെ എം.എൽ.എമാർ യോഗം ചേർന്നതിനു പിന്നാലെയാണ് നിലപാട് കർക്കശമാക്കി പാർട്ടി രംഗത്തെത്തിയത്. രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവർണർ എ.ജിയോട് നിയമോപദേശം തേടി. മഹാരാഷ്ട്രയിൽ കാവൽ സർക്കാറിൻറെ കാലാവധി നാളെയാണ് അവസാനിക്കുന്നത്.  വരുംമണിക്കൂറുകളിൽ സഖ്യചർച്ചകൾ പൂർത്തിയാകുന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്.

അവസാനവട്ട ശ്രമമെന്ന നിലയിൽ ശിവസേനയെ അനുനയിപ്പിക്കാൻ മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കാളായ നിതിൻ ഗഡ്കരിയും ആർ.എസ്.എസ് നേതാവ് മോഹൻ ഭഗതും ഇടപെടുന്നുണ്ടെങ്കിലും രണ്ടര വർഷക്കാലയളവിലേക്ക് മുഖ്യമന്ത്രി പദവി വിട്ടു കൊടുക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ഇതിനിടെ ശിവസേനയുടെ എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി കണ്ട് പാർട്ടിയുടെ പുതിയ എം.എൽ.എമാരെ ശിവസേന മുംബെയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അന്തിമഘട്ടത്തിൽ ശിവസേനക്കു വഴങ്ങുകയോ അല്ലെങ്കിൽ പ്രതിപക്ഷത്തിരിക്കുകയോ ആണ് ഇനി ബി.ജെ.പിയുടെ മുമ്പിലുള്ള പോംവഴി.