അമ്പൂരിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Jaihind News Bureau
Thursday, July 25, 2019

അമ്പൂരിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിൻറെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിൻറെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാഖിയുമായി പ്രണയത്തിലായിരുന്ന അഖിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്‌നമുണ്ടാകുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായ അഖിലിന്‍റെ തീരുമാനത്തെ എതിർത്ത രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിന്‍റെ സുഹൃത്ത് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമ്പൂരിയിൽ അഖിലിൻറെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ അഖിലിനും സഹോദരൻ രാഹുലിനും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അഖിലിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിലെ അഖിലിന്റെ മേലുദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വിവരങ്ങൾ കൈമാറും.

teevandi enkile ennodu para