കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ; പോസ്റ്ററുകള്‍

Jaihind News Bureau
Sunday, March 7, 2021

കോഴിക്കോട് : സിപിഎം മത്സരിച്ചിരുന്ന കോഴിക്കോട് ജില്ലയിലെകുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതിനെതിരെ  പ്രതിഷേധം ശക്തം. കുറ്റ്യാടിയിലെ വേളത്ത് ഇതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക ഘടകത്തില്‍ എതിർപ്പുയർന്നതിന് പിന്നാലെ കുറ്റ്യാടിയിലെ വേളത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കുഞ്ഞമ്മദ് കുട്ടിയെ തഴയാനാണ് സീറ്റ് ഘടകകക്ഷിക്ക് നൽകിയതെന്നാണ് ആക്ഷേപം.