പാര്‍ട്ടിക്ക് പറ്റിയ സ്ഥാനാര്‍ത്ഥി; നഗ്ന ഫോട്ടോ അയച്ച ആള്‍ പയ്യന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി

Jaihind News Bureau
Thursday, November 13, 2025

കണ്ണൂരില്‍ സംഘടന നടപടി നേരിട്ടയാള്‍ സിപിഎം സ്ഥാനാര്‍ഥി. പയ്യന്നൂര്‍ നഗരസഭ ഏഴാം വാര്‍ഡിലാണ് മുന്‍ ഏരിയ സെക്രട്ടറി കെ പി മധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പൊതുവാട്‌സാപ്പ് ഗ്രൂപ്പില്‍ മധു തന്റെ നഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ടി എം മധുസൂദനന്‍ എംഎല്‍എയുടെ വലംകൈയ്യായാണ് ഇയാള്‍ അറിയപ്പെടുന്നത്. പിന്നാലെയാണ് ഇയാള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയത്.

സംഘടനാപരമായ ഗുരുതര വീഴ്ച വരുത്തിയതിന് നടപടി നേരിട്ട നേതാവിന് പാര്‍ട്ടി വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതിനെതിരെ പ്രാദേശിക തലത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ സ്ഥാനാര്‍ഥി നിര്‍ണയം വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.