പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം : ബി.ജെ.പി കേന്ദ്രങ്ങളിൽ ആശങ്ക

പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ബി.ജെ.പി കേന്ദ്രങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക വളരെ വലുതാണ്. ഇതിനെത്തുടർന്ന് നിരവധി പ്രസ്താവനകളുമായി വിവിധ ബി.ജെ.പി നേതാക്കളാണ് രംഗത്തെത്തിയത്. എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഇന്ത്യ കാത്തിരുന്ന രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് എഴുതിയ ബി.ജെ.പി എംപിയുടെ മാധ്യമപ്രവർത്തകനുമായ അശ്വിനികുമാർ ചോപ്ര രംഗത്തെത്തിയത് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഇന്ദിരാഗാന്ധിയുടെ പാരമ്പര്യം തുടരുന്ന പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം രാജ്യത്തിനും പ്രത്യേകിച്ച് ഉത്തരപ്രദേശിലെ ജനങ്ങൾക്കും പുതു പ്രതീക്ഷയാണ് നൽകുന്നതെന്നാണ് അശ്വിനി കുമാർ പഞ്ചാബ് കേസരിയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയത്. എഡിറ്റോറിയലിന് പുറമേ രണ്ടുപേജുകളാണ് പഞ്ചാബ് കേസരി പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെ ആഘോഷിക്കാൻ മാറ്റിവെച്ചത്.
പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം ഉത്തരപ്രദേശിനെ ജാതി/വർഗ്ഗീയ രാഷ്ട്രീയത്തിൽ നിന്ന് ദേശീയതയിലേക്ക് നയിക്കുമെന്നും പ്രതികൂല സാഹചര്യങ്ങളിൽ പോലും കോൺഗ്രസിന്റെ പ്രാഥമിക രാഷ്ട്രീയ നിലപാടുകളിൽ മാറ്റമുണ്ടായിട്ടില്ലെന്നും അശ്വിനികുമാർ എഡിറ്റോറിയിൽ ചൂണ്ടിക്കാട്ടി. ജാതി, മതം, വർഗീയത എന്നിവയുടെ ഇടുങ്ങിയ മതിലുകളിൽ ഒതുങ്ങുന്നതല്ല കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും പാവങ്ങളെടു ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ബി.ജെ.പി ഹരിയാന ഘടകം അശ്വിനികുമാറിനെതിരെ രംഗത്തുവരികയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേരിട്ട് സ്ഥാനാർത്ഥിത്വം നൽകിയ വ്യക്തിയാണ് മാധ്യമസ്ഥാപനങ്ങളുടെ ഉടമകൂടിയായ അശ്വിനികുമാർ ചോപ്ര. എന്നാൽ കർണാൽ സീറ്റിൽ നിന്നുള്ള അശ്വിനികുമാറിന്റെ വിജയത്തിന് ശേഷം പാർട്ടിയുമായുള്ള ബന്ധം അകലുകയായിരുന്നു.

priyanka gandhi
Comments (0)
Add Comment