സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ; തെരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യും

Jaihind Webdesk
Saturday, February 9, 2019

CPM-Polit-Bureau

തെരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടരുന്നു.  കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു നേരത്തെ പാർട്ടി കോൺഗ്രസ് എടുത്ത നിലപാട്.

അതേസമയം പശ്ചിമബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ വേണം എന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. സിറ്റിംഗ് സീറ്റുകളിലെങ്കിലും ധാരണവേണമെന്ന ആവശ്യവും ബംഗാൾ ഘടകം മുന്നോട്ടുവെക്കുന്നു. ഇക്കാര്യങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും.

തമിഴ് നാട്ടിൽ ഡിഎംകെ സഖ്യം തുടരുമെങ്കിലും ആന്ധ്രയിലും തെലങ്കാനയിലും വിശാല ഇടതുപക്ഷ ഐക്യത്തോടൊപ്പം നിൽക്കാനാകും സിപിഎം ശ്രമിക്കുക. ഈ വിഷയങ്ങളിൽ പിബിയിൽ വിശദമായ ചർച്ച നടക്കും.