അടിയന്തരമായി ഹാജരാകണമെന്ന് പോലീസ്; ബിസിനസ് ടൂറിലെന്ന് വിജയ് ബാബു

Jaihind Webdesk
Monday, May 2, 2022

 

കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ മെയ് 19 ന് ഹാജരാകാമെന്ന് വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ഹാജരാകാന്‍ സാവകാശം വേണമെന്നാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്‍റെ ആവശ്യം. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

അതേസമയം ഹൈക്കോടതിയില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 18 നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടന്‍ അറിയിച്ചിരിക്കുന്നത്.