മലപ്പട്ടം സംഭവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുണ്ടായ രാഷ്ട്രീയ തിരിച്ചടിക്ക് ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് ഭീകരത സൃഷ്ടിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ നടക്കുന്നത് പോലീസ് ഭീകരതയാണ്, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടുവാപ്പുറത്തെ സനീഷിനെ തിരക്കഥ തയ്യാറാക്കി അറസ്റ്റ് ചെയ്തത്. സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ മയ്യില്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് വിജല് മോഹനന് പറഞ്ഞു.
ഗാന്ധി സ്തൂപം തകര്‍ത്ത പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ പറഞ്ഞു വിടുകയും, പിണറായി വിജയന്റെ ഫ്ളക്സ് തകര്‍ത്താല്‍ ജാമ്യമില്ലാ വകുപ്പു ചുമത്തുകയുമാണ് ചെയ്യുന്നത്. പാനൂര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ വീടില് രാവും പകലും പരിശോധനയാണ്. എല്ലാ കാലവും പിണറായി ആയിരിക്കില്ല ആഭ്യന്തര മന്ത്രി എന്ന് പോലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.