കൊല്ലം : കുണ്ടറ പീഡനപരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം ‘നല്ലരീതിയിൽ പരിഹരിക്കണം’ എന്ന് മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്.
ഇരയുടെ പേരോ ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലാത്ത സാഹചര്യത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കേണ്ടതില്ലന്നാണ് പൊലീസ് നിലപാട്. നിയമോപദേശത്തിന്‍റെ പിന്‍ബലത്തിലാണ് മന്ത്രിയെ കേസിൽ നിന്നും ഒഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചത്.