തൊടുപുഴ ബാർ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു : പ്രതികളായ DYFI പ്രവര്‍ത്തകര്‍ ഒളിവില്‍

ഇടുക്കി തൊടുപുഴ ബാറിലെ ആകമണത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടുന്ന കണ്ടാൽ അറിയാവുന്ന നാലുപേർക്കെതിരെ പോലീസ് കേസ് എടുത്തു. ഡി.വൈ.എഫ്.ഐ മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ആക്രമണം നടത്തിയത്. തുടർന്ന് ഇവര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും പണം കവരുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേ സമയം കേസിൽ ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് എതിരെ നടപടി സ്വീകരിച്ചതായി നേതൃത്വം അറിയിച്ചു. കേസിൽ ഉൾപ്പെട്ട നേതാക്കളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

bar attacksfi activists
Comments (0)
Add Comment