മാടപ്പള്ളിയില്‍ പ്രതിഷേധിച്ച 150 പേർക്കെതിരെ കേസ്; വനിതാ പോലീസിന്‍റെ കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചെന്നും ആരോപണം

Monday, March 21, 2022

കോട്ടയം: സില്‍വർലൈനിനെതിരായ സമരത്തില്‍ പങ്കെടുത്തവർക്കെതിരെ സർക്കാർ നടപടി. പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.  കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

മണ്ണെണ്ണയുമായി പ്രതിഷേധിച്ചവർക്കെതിരെയാണ് നടപടി. വനിതാ പോലീസിന്‍റെ കണ്ണിൽ മണ്ണെണ്ണ ഒഴിച്ചെന്നെ വിചിത്രവാദമാണ് പോലീസ് ഉന്നയിക്കുന്നത്. പോലീസ് ക്രൂരമായി വലിച്ചിഴച്ച ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തു.

അതേസമയം സംസ്ഥാനം ഒട്ടാകെ കെ റെയിലിനെതിരായ പ്രതിഷേധം തുടരുകയാണ്.  സമരം ശക്തമാക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. ഔദ്യോഗിക സമര പ്രഖ്യാപനം ഇന്നുണ്ടാകും.