യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ്; അഞ്ച് എസ് എഫ് ഐ ക്കാർ അറസ്റ്റിൽ

Jaihind News Bureau
Saturday, November 30, 2019

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് എസ് എഫ് ഐ ക്കാർ അറസ്റ്റിൽ. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമൽ മുഹമ്മദ്, റ്റി ശംഭു, അജ്മൽ, സുനിൽ ആർ, വിഘ്നേഷ്, അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം കെ.എസ്.യു പ്രവർത്തകനെ ക്രൂരമായി മർദ്ധിച്ച മഹേഷിനെ പിടികൂടാനായിട്ടില്ല. അതേസമയം റെയ്ഡ് പ്രഹസനമാണെന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകനായിരുന്ന ‘ഏട്ടപ്പൻ’ മഹേഷ് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലായിരുന്നു പശിശോധന.

ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.