ഡാന്‍സാഫ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ സ്റ്റേഷനിലെത്തി. ഷൈനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനാണ് … എങ്ങോട്ടാണ് എന്നതിലൊക്കെ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍. പോലീസ് സ്റ്റേഷനിലെത്തിയെ ഷൈന്‍ മാധ്യമങ്ങളോട് ഒന്നും മിണ്ടിയില്ല. നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. െൈഷനിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. നഗരത്തിലെ ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.