തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് സംരക്ഷണം ഒരുക്കി പൊലീസ്

Saturday, April 17, 2021

തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് സംരക്ഷണം ഒരുക്കി പൊലീസ്. ഒന്നാം പ്രതിയും എല്‍ഡിഎഫ് പഞ്ചായത്തംഗവുമായ  രതീഷ് നിർണായക മൊഴി നൽകിയിട്ടും സരിതയെ അറസ്റ്റ് ചെയേണ്ടതില്ലെന്നാണ് ഉന്നത തലത്തിൽ നിന്ന് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 25 ലക്ഷം രൂപ തട്ടിയെന്നാണ് ഒന്നാം പ്രതിയുടെ മൊഴി.

തട്ടിപ്പിന് ഇരയായവർക്ക് ജോലി ഉറപ്പ് നൽകിയത് സരിതാ നായരാണെന്നും ഒന്നാം പ്രതി പൊലീസിന് മൊഴി നൽകി.