കോവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല സംസ്ഥാനത്തെ പോലീസ് സേനക്കും വലിയ പങ്കുണ്ട്. പലപ്പോഴും ജോലി സമയം പോലും പരിശോധിക്കാതെയാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഇവർ റോഡിലിറങ്ങുന്നത്.
ഇത് കോവിഡ് 19 എന്ന മഹാമാരിയുടെ കാലം. പൊള്ളുന്ന വേനൽ ചൂടിന്റെ കാഠിന്യം പോലും അവഗണിച്ചാണ് സംസ്ഥാനത്തെ പോലീസ് സേന ജനങ്ങളെ നിയന്ത്രിക്കാൻ റോഡിലിറങ്ങുന്നത്. പലപ്പോഴും ഡ്യൂട്ടി സമയം പോലും പരിശോധിക്കാറില്ല. വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ സുരക്ഷാ മുൻകരുതൽ പോലുമില്ലാതെയാണ് പലരും സേവനത്തിനിറങ്ങുന്നത്.
ലോക് ഡൌൺ ദിനങ്ങളിൽ ഗൗരവമില്ലാതെ അനാവശ്യമായി ചുറ്റിനടക്കുന്നവർക് പോലീസ് വക താക്കീത്. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിനെ വട്ടം ചുറ്റിക്കുന്നവരും നിരവധി. വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടയിൽ കുടുംബത്തെ ഓർക്കാൻ പോലും സമയമില്ലെന്നു പരിഭവം പറയുന്നവരും ഏറെയുണ്ട്.