യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

Jaihind News Bureau
Saturday, January 25, 2020

കാട്ടാക്കടയിൽ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ഉത്തമനും, സജുവും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് കേരള തമിഴ്‌നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേ സമയം കേസിൽ അറസ്റ്റിലായ വിജിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ജെ.സി.ബി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന സംഗീതിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്‌കരിക്കും.