തൃശൂർ: നവമാധ്യമങ്ങളിൽ പ്രചരിച്ച മർദ്ദന ദൃശ്യങ്ങളിൽ ലോറി ഡ്രൈവർക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. കുട്ടിയെ ഉപദ്രവിച്ചതിനാലാണ് അച്ഛൻ ഡ്രൈവറെ മർദ്ദിച്ചതെന്ന് വ്യക്തമായിരുന്നു. അതേസമയം ഡ്രൈവറുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെതിരെയും തൃശൂർ ഒല്ലൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഡ്രൈവർ സുരേഷ്കുമാറിനെതിരെയാണ് പോക്സോ കേസ്. തൃശൂർ വല്ലച്ചിറയിൽ വെച്ച് സുരേഷ് കുമാറിന് മർദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഡിസംബർ 4ന് ഒല്ലൂരിലെ പെട്രോള്‍ പമ്പിനടുത്തു വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലോറി ഡ്രൈവർ ആക്രമിച്ചിരുന്നു. പിന്നീട് ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ അന്വേഷിച്ചെത്തി ചോദ്യം ചെയ്തു. എന്നാൽ ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദിച്ചെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. ലോറി ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലും വീഡിയോ പ്രചരിച്ചിരുന്നു. സംഭവത്തിൽ ആദ്യം ആരും പരാതി നൽകിയിരുന്നില്ല. വിവാദമായതോടെ ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് ഒല്ലൂർ പോലീസ് അന്വേഷണം നടത്തിയത്.മ