കിഫ്ബി അഴിമതി : കൊല്ലത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചിന് നേരേ പോലീസ് അതിക്രമം

Jaihind News Bureau
Saturday, September 28, 2019

കെഎസ്ഇബി പവർ ഗ്രിഡ് കിഫ്ബി അഴിമതികളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കെസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിന്നക്കടയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർക്ക് നേരേ പോലീസ് മൂന്നു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു

ഇതിനു ശേഷവും സമരം തുടർന്നതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കിഫ്ബിയിൽ സിഎജി പരിശോധന ഏർപ്പെടുത്തുക പ്രതിപക്ഷനേതാവ് ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുക തുടക്കിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വിഷ്ണു സുനിൽ പന്തളം, ഒ.വി രാജേഷ്, വിഷ്ണു വിജയൻ എന്നിവർ സമരത്തിന് നേതൃത്വം നല്കി .