പാലക്കാട് പി.എസ്.സി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം; പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Friday, September 4, 2020

 

പാലക്കാട്: പി.എസ്.സി നിയമന നിരോധനം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് പാലക്കാട്‌ പിഎസ്‌സി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം.  ലാത്തിച്ചാർജ്ജില്‍ ജില്ലാ പ്രസിഡന്‍റ് കെ.എസ്.ജയഘോഷ്‌, ജില്ലാ സെക്രട്ടറി അജാസ് കുഴൽമന്ദം, പാലക്കാട്‌ നിയോജക മണ്ഡലം പ്രസിഡന്‍റ് നിഖിൽ കണ്ണാടി എന്നിവർക്കും ജയ്ഹിന്ദ് ടി.വി റിപ്പോർട്ടർ ഷാരിക് നവാസിനും  പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ഷാഫി പറമ്പിൽ എംഎൽഎ ആശുപത്രിയില്‍ സന്ദർശിച്ചു

 

teevandi enkile ennodu para