SFIക്കാർ പൊലീസുകാരെ മർദ്ദിച്ച സംഭവം: പൊലീസ് തന്നെ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നു

എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് ആരോപണം. സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടും ഇവരെ പിടികൂടാതെ അന്വേഷണ സംഘം ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് ആരോപണം. ഇത് പ്രതികൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിന് വേണ്ടിയാണെന്നാണ് ആക്ഷേപം. അവര്‍ക്ക് കീഴടങ്ങാൻ അവസരം ഉദ്യോഗസ്ഥർ തന്നെ നൽകുകയാണെന്നും വിമർശനമുണ്ട്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.  സിഗ്‌നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്‍റെ പേരിലായിരുന്നു യൂണിഫോമിലായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്.  എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് മർദനമേറ്റത്. പാളയം യുദ്ധസ്മാരകത്തിന് സമീപം വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ്  ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ ഇവരെ വളഞ്ഞിട്ട് മർദിച്ചത്.  വൈകിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളെ പിടികൂടിയെങ്കിലും പ്രതികളെ എസ്എഫ്‌ഐ നേതാക്കളെത്തി മോചിപ്പിച്ചു.  ഇവരെ ഞങ്ങൾ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കോളേജ് യൂണിയൻ നേതാവ് പോലീസ് ജീപ്പ് തടഞ്ഞത്. കൂടുതൽ വിദ്യാർത്ഥികളും നേതാക്കളും സംഘടിച്ചതോടെ പോലീസുകാർ പിൻമാറി. ദേഹമാസകലം സാരമായി പരിക്കേറ്റ പോലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

https://www.youtube.com/watch?v=IyiMm4MEz48

കൂടുതല്‍ വായനയ്ക്ക് : എസ്.എഫ്‌.ഐ പ്രവർത്തകർ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

sfiCCTVPolice Mardanam
Comments (0)
Add Comment