‘ബോഗിബീല്‍’ പാലം ഗതാഗതത്തിനായി തുറന്നു; ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം

Jaihind Webdesk
Tuesday, December 25, 2018

Bogibeel-Bridge

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം ‘ബോഗിബീല്‍’ ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം  ഉദ്ഘാടനം ചെയ്തത്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന 4.9 കിലോമീറ്റര്‍ നീളമുള്ള  അസമിലെ ബോഗിബീല്‍ ഏഷ്യയിലെ തന്നെ നീളം കൂടിയ രണ്ടാമത്തെ പാലവുമാണ്.

Bogibeel-Bridge

5,900 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണ് പാലത്തിനുള്ളത്. 1997 ജനുവരി 22ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്. ഇതോടെ അസം-അരുണാചൽപ്രദേശ് യാത്രയ്ക്ക് നാല് മണിക്കൂര്‍ മതിയാകുമെന്നാണ് കരുതുന്നത്.