കൊവിഡിനോട് പോരാടാതെ മോദി കീഴടങ്ങി, പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, June 27, 2020

 

കൊവിഡ് മഹാമാരിയോട് പോരാടാതെ പ്രധാനമന്ത്രി കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പുതിയ പ്രദേശങ്ങളിലേക്ക് കൊവിഡ് പടര്‍ന്നുപിടിക്കുന്നു. പ്രധാനമന്ത്രി നിശബ്ദനാണ്. പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗങ്ങള്‍ ചേരാത്തത് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.