പ്രധാനമന്ത്രി പ്രചാരമന്ത്രിയായി മാറി : നവജ്യോത് സിങ് സിദ്ദു

Jaihind Webdesk
Monday, May 6, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരമന്ത്രിയായി മാറിയെന്ന് പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു. മോദി നുണകളുടെ തലവനാണെന്നും സിദ്ദു. മോദി രാജീവ് ഗാന്ധിയെ അപമാനിക്കുന്നത് അപകർഷതാ ബോധം കൊണ്ടാണെന്നും എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നവജ്യോത് സിങ്‌സിദ്ദു പറഞ്ഞു.

ആദ്യ നാല് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ പരാജയപ്പെടുമെന്ന് ഉറപ്പായതാണ് മോദിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.