‘പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും’; സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് പി.ചിദംബരം

Jaihind News Bureau
Wednesday, May 13, 2020

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി. പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ് നല്‍കിയതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് പരിശോദിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

“ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നാം. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും എങ്ങനെയാണെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തും” ചിദംബരം ട്വീറ്റ് ചെയ്തു.