‘എന്നാലും എന്‍റെ വിദ്യേ’; വ്യാജരേഖ വിവാദത്തില്‍ എസ്എഫ്ഐ നേതാവിനെതിരെ പി.കെ ശ്രീമതി

Jaihind Webdesk
Wednesday, June 7, 2023

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ‘എന്നാലും എന്‍റെ വിദ്യേ’ എന്നാണ് പികെ  ശ്രീമതിയുടെ  ഫേസ്ബുക്ക് പോസ്റ്റ്. ഫേസ് ബുക്കില്‍ ഒറ്റ വരിക്കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹാരാജാസ് കോളജിന്‍റെ  പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്.എഫ്.ഐ നേതാവ് കെ വിദ്യയ്ക്കെതിരെ വിവാദങ്ങള്‍ പുകയുമ്പോഴാണ്  എസ്എഫ് ഐ നേതാവിനെ തഴഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം വിദ്യയെ പാര്‍ട്ടി “തേക്കാന്‍” ഒരുങ്ങുകയാണെന്നും ഒഴിവാക്കി രക്ഷപ്പെടുമ്പോള്‍ പോലും എന്‍റെ വിദ്യയാണെന്ന് മറക്കാത്തതില്‍ സന്തോഷമുണ്ടെന്നുമൊക്കെയാണ് ട്രോള്‍ കമന്‍റുകള്‍.