സോളാറില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്‍റെ ഇടപെടൽ വ്യക്തമായി : പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Thursday, November 26, 2020

 

മലപ്പുറം : പ്രതിപക്ഷ നേതാവിനെതിരെ കേസ് എടുക്കുമ്പോൾ അതേ ആരോപണം നേരിടുന്ന മറ്റു ചിലർക്കെതിരെ കേസില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. സോളാർ കേസിൽ ഏതൊക്കെ തലത്തിൽ ഗൂഢാലോചന നടന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇ.ഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്‍റെ ഇടപെടൽ വ്യക്തമായിക്കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് എന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.