സിദ്ദിഖ് കാപ്പനെതിരായ മനുഷ്യാവകാശലംഘനം രാജ്യത്തിന് അപമാനം ; കുടുംബത്തിനൊപ്പമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, April 27, 2021

 

മലപ്പുറം : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എതിരായ മനുഷ്യാവകാശലംഘനം രാജ്യത്തിന് അപമാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖ് കാപ്പൻ്റെ വേങ്ങരയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.