പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ; എം.കെ.മുനീർ ഉപനേതാവ്

Thursday, May 6, 2021

 

മലപ്പുറം : മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. എം.കെ.മുനീറാണ് ഉപനേതാവ്. കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. യുഡിഎഫ് അതിശക്തമായി തിരിച്ചുവരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളോടും ലീഗ് യോജിക്കും. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണെന്നും നേതാക്കള്‍ പറഞ്ഞു.