ജാമ്യമില്ലാ വകുപ്പു ചുമത്തിയിട്ടും ജോർജ്ജിന് ജാമ്യം ; കോടതിയിൽ സർക്കാർ അഭിഭാഷകൻ മിണ്ടിയില്ല ; ഒത്തുകളി സംശയമെന്ന് പികെ ഫിറോസ്

വിദ്വേഷ പ്രസംഗം നടത്തിയതില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പിസി ജോർജ്ജിന് കോടതിയില്‍ ജാമ്യം ലഭിച്ചത് സംശയം ജനിപ്പിക്കുന്നതെന്ന്  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പി.സി ജോർജിന്‍റെ  കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നൽകുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ പി.സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജാമ്യം റദ്ധ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

പി.സി ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നൽകുന്നതാണ്.
ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ പി.സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജാമ്യം റദ്ധ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണം.

Comments (0)
Add Comment