പിറവം പള്ളി : ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് നാളെ രാവിലെയോടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Jaihind News Bureau
Thursday, September 26, 2019


നാളെ രാവിലെയോടെ പിറവം സെന്‍റ് മേരീസ് പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്ന മുഴുവന്‍ പേരേയും അറസ്റ്റു ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പള്ളി പൂര്‍ണമായും ഒഴിപ്പിച്ച് നാളെ ഉച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പള്ളി ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വിശ്വാസികളും സഭാ മേലധികാരികളും രംഗത്തെത്തി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പൊലീത്തമാര്‍ സ്വയം അറസ്റ്റുവരിച്ചു. പ്രതിഷേധത്തിനു മുന്നില്‍ നിന്ന ചിലരെ നേരത്തെ തന്നെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.