കാലചക്രം തിരിഞ്ഞപ്പോള്‍ കടല്‍ക്കൊള്ള വികസന പ്രതീകമായി… 5000 കോടിയുടെ ഭൂമി തട്ടിപ്പ് അഭിമാന പദ്ധതിയായി…. മത്സ്യബന്ധഭീഷണി സര്‍ക്കാരിന്റെ നേട്ടമായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് മാറ്റം കാണുമ്പോള്‍ രാഷ്ട്രീയ കേരളം മൂക്കത്ത് വിരല്‍ വെക്കുകയാണ്. 2016 ഏപ്രില്‍ 25-ന് ദേശാഭിമാനി പത്രത്തില്‍ ‘കടലിലെ കൊള്ള – 5000 കോടിയുടെ ഭൂമി തട്ടിയെടുക്കാന്‍ വിഴിഞ്ഞം ലക്ഷ്യമിടുന്നു’ എന്ന തലക്കെട്ടില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വാളോങ്ങിയവര്‍, ഇന്ന് അതേ പദ്ധതിയെ ‘ഈ സര്‍ക്കാരിന്റെ അഭിമാന നേട്ടമായി’ കൊട്ടിഘോഷിക്കുമ്പോള്‍ പഴയ വാര്‍ത്ത കാണുന്നവര്‍ അത്ഭുതപ്പെടുന്നു… ഇങ്ങനെയുള്ള മമ്മൂഞ്ഞുമാര്‍ സിപിഎമ്മില്‍ മാത്രം. സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിലപാടു മാറ്റത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ …
ആറായിരം കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍.
കടല്‍ക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിന്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തിയത് അന്നത്തെ ദേശാഭിമാനി.
ഇന്ന് ഇവരെല്ലാം ചേര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം!
ഉമ്മന്‍ചണ്ടിയുടേയും #UDF സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം.