മുട്ടിൽ വനംകൊള്ള മുഖ്യമന്ത്രിയുടെ അറിവോടെ ; എഡിജിപി ശ്രീജിത്ത് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല : പി.ടി തോമസ്

കൊച്ചി : മുട്ടിൽ വനംകൊള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പിടി തോമസ് എംഎൽഎ. ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ചെളിവാരി എറിയരുത്.  കേസന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടത്താൻ സർക്കാർ തയ്യാറാകണം. എഡിജിപി ശ്രീജിത്ത് കേസന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

മുട്ടിൽ വനംകൊള്ളയിൽ നിന്ന് കർഷകരെ മറയാക്കി രക്ഷപ്പെടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടും പങ്കാളിത്തത്തോടെയുമാണ് മരംമുറി ഉൾപ്പടെയുള്ളവ നടന്നത്. കൂട്ടുത്തരവാദിത്തത്തിൽ നിന്നും പിണറായിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും പിടി പറഞ്ഞു. മുട്ടിൽ വനംകൊള്ള കേസന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടത്താൻ സർക്കാർ തയ്യാറാകണം.  തിങ്കളാഴ്ച ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ സർക്കാർ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടണം. എഡിജിപി ശ്രീജിത്ത് അന്വേഷിച്ചാൽ കേസിൽ സത്യം പുറത്ത് വരില്ലെന്നും പി.ടി തോമസ് കൊച്ചിയിൽ പറഞ്ഞു.

മുഖ്യമന്ത്രിയും വനംകൊള്ള കേസിലെ പ്രതി റോജി അഗസ്റ്റിനും ഹസ്തദാനം ചെയ്ത് ചേർന്ന് നിൽക്കുന്ന ഫോട്ടോ പിടി തോമസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. തട്ടിപ്പുകാർക്ക് മുഖ്യമന്ത്രി കൈകൊടുത്തതല്ല തന്‍റെ വിഷയം. ഇക്കാര്യം മറച്ചുവെച്ച് മുഖ്യമന്ത്രി തന്നെ കടന്നാക്രമിച്ചതാണ് താൻ ചൂണ്ടിക്കാട്ടുന്നതെന്നും പിടി പറഞ്ഞു.

Comments (0)
Add Comment