എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയില്‍; പിണറായി അറിയാതെ കരാറിൽ മാറ്റം വരില്ലെന്ന് സിബിഐ

എസ് എൻ സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിലാണ് വാദം കേൾക്കുക. ഹൈക്കോടതി വിധി വിവേചനപരമെന്ന മുൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ ഹർജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി രമണ, മോഹന ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സിബിഐ നൽകിയ സത്യവാങ് മൂലത്തിന് പിണറായി വിജയൻ ഇത് വരെ മറുപടി നൽകിയിട്ടില്ല. മറുപടി നൽകാൻ ഉള്ള സാധ്യത വിരളം ആണ്. വാദം കേൾക്കണം എന്ന ആവശ്യം ആണ് പിണറായി വിജയനും സി ബി ഐ യും ഉന്നയിക്കുന്നത്. വിശദമായ വാദം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്നറിയാൻ സാധിക്കും.

അതേസമയം, എസ് എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ.  കേസിലെ മൂന്നാം പ്രതിയും കെ എസ് ഇ ബി മുൻ ചെയർമാനും ആയ ആർ ശിവദാസൻ ആണ് അപേക്ഷ നൽകിയത്. സി ബി ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. എത്ര സമയം വേണം എന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല.
Snc lavalin
Comments (0)
Add Comment