കണ്ണൂര്‍: അഞ്ചാം വര്‍ഷം പൂര്‍ത്തീകരിക്കാനൊരുങ്ങുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നെഗറ്റീവ് ഗ്രാഫില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സമ്പന്നര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഈ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ജീവിതം ദുഷ്‌കരമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന ഇടതുപക്ഷം, പി.ആര്‍. വര്‍ക്കുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സി.പി. ജോണ്‍ പറഞ്ഞു. ഇതിനെതിരെ യു.ഡി.എഫ്. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ഇ.പി. സ്മാരക മന്ദിരത്തില്‍ സി.എം.പി. ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.