തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന മുന്നേറ്റം നിര്‍ത്തിവെപ്പിച്ചു; പിണറായിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി വെള്ളാപ്പള്ളി

Jaihind Webdesk
Sunday, May 26, 2019

ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നവോത്ഥാന പരിപാടികള്‍ സിപിഎം നിര്‍ത്തിവെപ്പിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍. പിന്നീട് യോഗംചേരാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ പാതിരപ്പള്ളിയില്‍ പറഞ്ഞു.

അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കാനും കോണ്‍ഗ്രസ് ജയിക്കാനും കാരണം ന്യൂനപക്ഷങ്ങളാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് കോണ്‍ഗ്രസിന്റെ ജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.