‘മാറിനില്‍ക്ക് അങ്ങോട്ട്’ മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; പോളിങ് ശതമാനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായി പിണറായി

Jaihind Webdesk
Wednesday, April 24, 2019

മാധ്യമങ്ങള്‍ക്കുനേരെ വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന വോട്ടിങ് ശതമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ‘മാറിനില്‍ക്ക് അങ്ങോട്ട്’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം.

കൊച്ചി ഗസ്​റ്റ്​ ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക്​ പുറപ്പെടു​േമ്പാഴാണ്​ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചത്​. എന്നാൽ ചോദ്യം കേൾക്കാനോ മറുപടി പറയാനോ അദ്ദേഹം തയ്യാറായില്ല. ‘മാറി നിൽക്ക്​ അങ്ങോട്ട്​’ എന്ന്​ പ്രതികരിച്ച്​ മുഖ്യമന്ത്രി കാറിൽ കയറുകയായിരുന്നു.

മുമ്പ്​ കണ്ണൂരിൽ സർവ്വകക്ഷിയോഗം റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ​ ‘കടക്ക്​ പുറത്ത്​’ എന്ന്​ പറഞ്ഞ്​ മുഖ്യമന്ത്രി അധിക്ഷേപിച്ചത്​ വിവാദമായിരുന്നു.