‘പിണറായി ബിജെപിയുടെ അടിമ; രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ അർഹതയില്ല’: കെ. സുധാകരന്‍

Sunday, April 21, 2024

 

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കാൻ എന്ത് അർഹതയാണ് പിണറായി വിജയന് ഉള്ളതെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ബിജെപിയുടെ അടിമയായി ജീവിക്കുന്ന പിണറായി വിജയന് രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ അർഹതയില്ല. അടിമയായിരുന്നില്ലെങ്കിൽ എന്നൊ ജയിലിൽ പോകേണ്ട ആളാണ് പിണറായി വിജയൻ. ലാവലിൻ കേസിൽ ഉൾപ്പെടെ പിണറായിക്കെതിരെ നടപടി ഇല്ലാത്തത് ബിജെപിയുടെ അടിമയായതു കൊണ്ടാണ്. വർഗീയതയ്ക്ക് എതിരെ പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. മോദിയെ കടത്തിവെട്ടുന്ന തരത്തിലാണ് പിണറായിയുടെ രാഹുൽ വിമർശനം. ബിജെപിയെ വിമർശിച്ചാൽ പിണറായിക്ക് ജയിലിൽ പോകേണ്ടി വരും. ബിജെപി യെ സന്തോഷിപ്പിച്ച് ജയിലിൽ പോകാതിരിക്കാനാണ് പിണറായി വിജയന്‍റെ രാഹുൽ ഗാന്ധി വിമർശനമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.