പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ ഓർമ്മപ്പെടുത്തലുമായി മലപ്പുറത്ത് ഫോട്ടോ പ്രദർശനം

Jaihind Webdesk
Friday, June 7, 2019

മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ ഓർമ്മപ്പെടുത്തലുമായി മലപ്പുറത്ത് ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള ഫോട്ടോഗ്രാഫി ക്ലബ്ബാണ് കോട്ടക്കുന്നിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

പ്രളയവും,വരൾച്ചും മാറി മാറി നൽകിയിട്ടും ഒരു മടിയും കൂടാതെ വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് ശക്തമായഈ ഓർമ്മപ്പെടുത്തലുമായാണ് മലപ്പുറം കോട്ടക്കുന്നിൽ നാച്വർ വാക്ക് എന്ന പേരിൽ പ്രദർശനമൊരുക്കിയിരിക്കുന്നത്.  മലപ്പുറത്തെ വിഴുങ്ങിയ പ്രളയവും, മലപ്പുറത്തെ വരിഞ്ഞുമുറുക്കിയ വരൾച്ചയുടെയും നേർകഴ്ച്ചകളാണ് 24 ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്തത്.

ഫോട്ടോഗ്രഫർമാരുടെ സംഘടനയായ എ.കെ.പി.എ യുടെ കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബിലെ അംഗങ്ങളാണ് പ്രദർശനമൊരുക്കിയിരിക്കുന്ന 24 ഫോട്ടോഗ്രാഫർമാരും. പ്രളയ കാലത്തെ മലപ്പുറത്തിന്‍റെ മലയോരമേഖലകളും, വറ്റിവരണ്ടുണങ്ങിയ കടലുണ്ടി പുഴയുമെല്ലാം പ്രദർശനത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.

മലപ്പുറത്തിന് പുറമെ രാജ്യമൊട്ടാകെ സഞ്ചരിച്ചുമാണ് ഫോട്ടോകൾ പകർത്തിയത്. നാലു ദിവസങ്ങളിലാരി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം ശനിയാഴ്ച  സമാപിക്കും.